1
1.6k ПРОСМОТРОВ
В процессе - Новая глава Каждую пятницу
reading time
AA Поделиться

മേഘനയുടെ കാഴ്ചകൾ

പണ്ടുകാലത്ത് ധാരാളം വയലുകളും വയലിലെ കർഷകരും, മനോഹരമായ കാഴ്ച, ഞാൻ ഇന്നുമോർക്കുന്നു.

ഇന്നലെ ഞാൻ പാടത്ത് പോയി വരാം എന്ന് പറഞ്ഞപ്പോൾ ജയന്തി ചോദിക്കുകയാണ് അതിന് ഇവടെ അടുത്തവടെയാ ചേച്ചി... പാടം.

കാലം പോയൊരു പോക്കേ......

മണിക്കുട്ടൻ വാങ്ങിയ പാടമൊക്കെ എവിടെ??? അതൊക്കെ വിറ്റിട്ട് കുറെ കാലമായി, അവിടെയല്ലേ വിമല മാതാ സ്കൂൾ പണിതത്..

അപ്പൊ വയൽ ഒക്കെ ഇടിച്ചു കളഞ്ഞോ???

ഇടിച്ചിട്ടല്ലേ അവിടെ സ്കൂൾ പണിതത്, നമ്മുടെ ബാലേട്ടന്റെ മോൾ രാധിക അവിടെയാ പഠിപ്പിക്കുന്നത്.


അച്ഛൻ പാമരശ്ശേരിക്ക് പോയതിൽ പിന്നെ ഞാൻ പാടമെല്ലാം ജയന്തിയുടെ കെട്ടിയോൻ മണിക്കുട്ടനും തിരുവനന്തപുരത്തു നിന്ന് വന്ന ഒരു കൂട്ടർക്കും വിറ്റു. എന്നിട്ട് ഞാനും പാമരശ്ശേരിക്ക് പോയി. വർഷം നാല്കഴിഞ്ഞു.ഒരാഴ്ച ആയതേയുള്ളൂ തിരികെ വന്നിട്ട്. 😷😷ഏഴുദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം ഇന്നലെയാ പുറത്തിറങ്ങിയത്.

വള്ളിയാം പുഴ നികത്തി ഷോപ്പിങ് മാൾ പണിതിടത്ത് ഉരുൾപൊട്ടിയത് ഞാൻ പത്രത്തിൽ വായിച്ചിരുന്നു.



ഒരു ദിവസം ഞാനും അമ്മയും അച്ഛനും കൂടെ വയലിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപ്പുറത്തെ വീട്ടിലെ ജാനു ചേച്ചിയുടെ വയലിൽ മീൻ കുഞ്ഞുങ്ങൾ വളർന്ന തായും അതിനെ പിടിച്ചു പൊരിക്കാം എന്ന് അച്ചു മോൾ പറഞ്ഞതും. അവര് എവിടെ നിന്നോ കൊണ്ടുവന്ന കുറച്ച് മത്തി കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വിട്ടതാ. ഞങ്ങൾ കുറച്ചെണ്ണം കൊണ്ടുവന്ന് ഞങ്ങളുടെ വായലിലും ഇട്ടു. അതു കഴിഞ്ഞു കുറച്ചുദിവസം ആയപ്പോഴേക്കും ഞങ്ങൾ പാമരശ്ശേരിക്ക് പോയില്ലേ...ഇനിയിപ്പോ എന്ത് ചെയ്യാനാ അതൊക്കെ ഒരു കാലം😔.വയൽ എന്നുപറഞ്ഞാൽ അമ്മയ്ക്ക് ജീവനായിരുന്നു, എനിക്കും ഒട്ടും കുറവല്ല കേട്ടോ, അച്ഛന്റെ കാര്യം പിന്നെ പറയേണ്ട....


അച്ഛൻ രാവിലെ വയലിലേക്ക് പോകും രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കുള്ളതുമായി ഞാനും അമ്മയും പുറകെ പോകും😊. അച്ഛന് പൊതുവേ ഞങ്ങൾ വീട്ടിൽ തന്നെ നട്ടുനനച്ചു വളർത്തിയതിനോടാണ് ഇഷ്ടം. പച്ചക്കറികലേ...

പയർ മുളക്🌶️ തക്കാളി🍅 വെണ്ടക്ക അങ്ങനെ ഇഷ്ടം പോലെയുണ്ട്.

അമ്മ മാങ്ങ അരിഞ്ഞു ഉപ്പിലിട്ടു വെക്കും, നാരങ്ങയും ഉണ്ട്. അച്ചാറിട്ടും വെക്കും..

3 сентября 2021 г. 15:26 0 Отчет Добавить Подписаться
1
Прочтите следующую главу Mobile phone

Прокомментируйте

Отправить!
Нет комментариев. Будьте первым!
~

Вы наслаждаетесь чтением?

У вас все ещё остались 2 главы в этой истории.
Чтобы продолжить, пожалуйста, зарегистрируйтесь или войдите. Бесплатно!

Войти через Facebook Войти через Twitter

или используйте обычную регистрационную форму

Похожие истории